---
title: "കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനു മാലിക് ഇന്ന് കോടതിയിൽ ഹാജരാകും"
english_title: "Kannapuram blast case accused Anu Malik to appear in court today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/312127/Kannapuram blast case accused Anu Malik to appear in court today"
published_at: "2025-08-31T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3b9100db30_IMG-20250830-WA0158.jpg"
keywords: []
---

# കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനു മാലിക് ഇന്ന് കോടതിയിൽ ഹാജരാകും

> **Lead Summary:** കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനു മാലിക് ഇന്ന് കോടതിയിൽ

## Article Content

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനു മാലിക് ഇന്ന് കോടതിയിൽ

കണ്ണൂർ: കണ്ണപുരം സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് കീഴറയിലെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു.

കീഴറയിലെ വാടകവീട്ടിൽ സ്ഫോടനം നടന്ന സ്ഥലത്തേക്ക് പ്രതിയെ തെളിവെടുപ്പിനായി എത്തിക്കാനിടയുണ്ട്. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

സ്ഫോടനത്തിനു പിന്നാലെ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട്ട് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന സമയത്ത് പ്രതി വീട്ടിലില്ലായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്തത് അനു മാലിക്കാണെന്നും പൊലീസ് സ്ഥിരീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/312127/Kannapuram blast case accused Anu Malik to appear in court today)